ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഈ പേര് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കം ഏതൊരു ആനപ്രേമിക്കും തീരാനഷ്ടമാണ് കേശവന്റെയ് വിയോഗം ഗുരുവായൂര്‍ ഏകാദശി നാളില്‍ ഡിസംബര്‍ രണ്ടിന് കേശവന്‍ ഇഹലോകവാസം വെടിഞ്ഞു. ഇനും പുന്നത്തൂര്‍ കോട്ടയ്ക്കു ഒരു രാജാവേ ഉള്ളു പേരിന്റെ കൂടെ കിട്ടിയ പദവിക്ക് (ഗജരാജന്‍) അലങ്കാരമായി മാറിയ സാക്ഷാല്‍ കേശവന്‍. തീര്‍ത്തും തനി നടന്‍ ആന ആയിരുന്നു കേശവന്‍ നിലത്തിഴയുന്ന തുമ്പി ഇന്നത്തെ രാമചന്ദ്രനെക്കള്‍ പൊക്കം ഏതാണ്ട് 319 cm വരും എന്നാണ് എന്റെ അറിവ്. നെരിയാണി മുട്ടുന്ന വാല് ,ചുവന്ന തുന്നികൈ, വിരിഞ്ഞ മസ്തകം, വീണെടുത്ത കൊമ്പ്, ഉയര്‍ന്ന വയുകുംഭം കേമം.. ഭഗവാന്റെ ഇരിക്കസ്ഥാനം ഇതിലും ഉന്നതമാവാന്‍ ഇനി കേശവന്റെയ് പുനര്‍ജന്മാതിലേയ് കഴിയു ലക്ഷണ ശാസ്ത്രത്തില്‍ എല്ലാം തികഞ്ഞവന്‍ സ്വഭാവ മഹിമ വര്‍ണിക്കുക അനന്തനും കഷ്ടം..ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത പ്രകൃതം ദേഷ്യ പെട്ടിട്ടുളത് ചുരുക്കം അന്നും ഒരു ജീവ നഷ്ട്ടവും വരുത്തിയിട്ടില്ല കേശവന്‍. കേശവനേ കിട്ടിയത് ഭഗവാന്റെ പുണ്യമോ അതോ സാക്ഷാല്‍ ഗുരുവയൂരപ്പന്റെയ് തിടമ്പേറ്റാന്‍ യോഗ്യന്‍ അവനെ ഉള്ളു എന്നതാണോ അവനെ ഗുരുവയൂരെതിച്ചത് എന്ത് തന്നേയ് ആയാലും ഭഗവാന്റെ പ്രേമ ഭജനം തന്നെയായിരുന്നു കേശവന്‍ എന്ന് നിസംശയം പറയാം
നിലമ്പൂര്‍ കാട്ടില്‍ നിന്നും കിട്ടിയ കുട്ടികൊമ്പന്‍ കോവിലകത്തുള്ളവരുടെയ് ഓമനയായി മാറാന്‍ അധികം നാളുകള്‍ വേണ്ടി വന്നില്ല അവിടെ നിന്നും ഒരു നിയോഗം പോലെ ഗുരുവായൂര്‍ എത്തുമ്പോള്‍ ഇന്നത്തെ പോലെ സമ്പല്‍സമൃദ്ധമായിരുന്നില്ല പുന്നത്തൂര്‍ ആന പന്തി എന്നാല്‍ അവന്റെ വരവ് ഐശ്വര്യമായിരുന്നു ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആന ഉടമ ഗുരുവയൂരെഴുന്നെളും കണ്ണന്‍ തന്നേയ് ആയി മാറിയത് അവന്റെ ഐശ്വര്യമാണ് എന്ന് വിശ്വസിക്കാനാണ് എല്ലാ ആനപ്രേമികള്‍ക്കും ഇഷ്ട്ടം . കേശവന്‍ ഗുരുവയൂരെതുമ്പോള്‍ അന്നത്തെ ആനപ്രമണി പദ്മനാഭനില്‍ നിന്നും അധികാരം പിടിച്ചെടുക്കാന്‍ ഈ പത്തു വയസുകാരന് അധികം നാള്‍ വേണ്ടി വന്നില്ല തുടര്‍ന്നങ്ങോട്ട് മരണം വരെയും തിടമ്പേറ്റാന്‍ കേശവന്‍ മാത്രം ആയിരുന്നു..ഭഗവാന്റെ തിടമ്പേറ്റുന്നതിനലതേ അവന്റെ മുട്ട് ആരുടേയും മുന്നില്‍ മടങ്ങിയിട്ടില്ല വേറെ ആരെങ്കിലും കേറണോ പുറകിലൂടെയ് മംഗലശേരി നീലകണ്ഠന്‍ പറയുന്ന പോലെ "അതാ ശീലം ആരെകൊണ്ടും മാറ്റാന്‍ പറ്റില്ല "അവന്‍ കാട്ടില്‍ എന്ന പോലെ സര്‍വ സ്വതന്‍ന്ത്രന്‍ ആയി വിരാജിക്കുകയായിരുന്നു ഇഷ്ടത്തിന് വരികയോ പോവുകയോ ഒക്കെ ആവാം അതേ പോലെ കൃത്യം ശീവേലിക്കു സ്വിച്ചിട്ട പോലെ മൂപര് സ്ഥിരം സ്ഥലത്ത് കാണുകേം ചെയ്യും ഏതാണ്ട് ഒരു പട്ടാള ചിട്ട കണക്കിനു.അവസാനം അവന്റെ ശിരസില്‍ കോലം കേറ്റിയതിനു ശേഷം ആണ് കേശവന്‍ ആദ്യമായിട്ട് വീണത് അന്ന് ഏല്പിച്ചു ആ സ്വര്‍ണകൊലം ആദ്യമായി പദ്മനാഭനെ ഒരു തരത്തില്‍ പറഞ്ഞാല്‍ നാട് നീങ്ങുന്ന മഹാരാജാവ് തന്റെ പിന്‍ഗാമിക്ക് രാജ്യവും കിരീടവും നല്‍കും കണക്കേ അവന്‍ ആദ്യമായി ഭഗവാന്റെ സ്വര്‍ണകൊലം കൈമാറി കൊവിലകതെതി ശ്രീകോവിലിനു നേര്‍ക്ക് കിടന്നു അവസാന ശ്വാസം വലിക്കുമ്പോള്‍ അവന്റെ തുമ്പി ഭഗവാനേ നമസ്കരിക്കുന്ന രീതിയില്‍ ആയിരുന്നു
തന്റെ ആത്മ മിത്രതേ തനിലെകെതിച്ച സന്തോഷത്തില്‍ ഭഗവന്‍ ചിരിച്ചു കാണണം എന്നാല്‍ അവന്റെ വിയോഗം ഒരു ദേശത്തെ മുഴുവന്‍ ദുഖതിലാഴ്ത്തി ഡിസംബര്‍ രണ്ടു 1976 അവന്‍ വിട പറഞ്ഞു. അമ്പതി നാലു കൊല്ലം ഭഗവാനേ സേവിച്ചു ഒരു ഏകാദശി നാളില്‍ സ്വര്‍ലോകവും പ്രാപിച്ചു തീര്‍ത്തും സുകൃതം ചെയ്ത ജന്മമായി മാറി ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ആയിരം തെച്ചിക്കോട്ട്കാവോ പദ്മനാഭന്‍ മാരോ വലിയ കേശവനോ വന്നാല്‍ പോലും തുല്യമാവില ഈ നാടുവാഴിക്ക്. എന്നും എല്ലാകാലവും എല്ലാ ആനപ്രേമികളുടെയും മനസില്‍ മായാതെ നിക്കും കേശവന്‍.
KV.Vishnu
02/12/2012