Sunday, 10 March 2013

ഭൂമി

മീനമാസച്ചൂടെറ്റെന്നിലെ താപത്തിൻ
നോവാൽ പൈതങ്ങള്‍ തപിക്കുമ്പോള്‍
ആശ്വാസമേകിക്കൊണ്ടാരും ചൊല്ലാതെയൊരു
വസുധാര വര്‍ഷമായി വന്നിരുന്നു നീയെന്നും  .

കാലചക്രം പലവുരുവന്നു പോയി, പിന്നെ
കാലം തെറ്റി  വന്നണഞ്ഞു തുടങ്ങി നീയും
പണ്ടെന്നോ  നീയേകിയൊരാ  പ്രണയസ്മരണകൾ
മാത്രമുള്ളോരു ശവപറമ്പായിന്നു ഞാൻ

നാം ചേർന്നുപോറ്റിയൊരു പൈതങ്ങൾ
പരസ്പരം കൊന്നു തിന്നുന്നതു കണ്ടു
നിന്‍ കണ്ണുനീര്‍ വറ്റിയോ!.. നീയിലാതെ
യേകയായിയെനിക്കെത്ര കാലമിനിയും..!!

കത്തിരിക്കാം കാലമെത്രയായിടിലും
എന്നാൽ ഓർക്കുകയെപ്പോഴുമൊന്നുമാത്രം
എന്നിൽ നിന്നു നീയകലാൻ തുടങ്ങും മുന്നേ
ഞാനാദ്യം വരിക്കുമെൻ മരണത്തെ..!!

KV.Vishnu
09/03/2013
                                                                   




4 comments:

  1. എന്‍ മരണം ഞാന്‍ ആദ്യം വരിക്കും.. :)

    ReplyDelete
  2. ഈ കയ്യൊപ്പിനും വായനക്കും നന്ദി സുഹൃത്തേ !!

    ReplyDelete
  3. നിന്നെ പിരിഞ്ഞൊരു ജന്മവും എനിക്കില്ല..!!
    Veendum ezhuthuka.
    Best wishes.

    ReplyDelete

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...