"യാത്ര അവസാനിക്കുന്നത് മരണത്തിൽ മാത്രമാണ്". ഒറ്റക്കുള്ള യാത്രകൾ എന്നും ഓർമകളിൽ തങ്ങി നില്ക്കുന്നവണ്ണം അഴകുളവയായിരിക്കും കാരണം ആ യാത്രയിൽ നമ്മെ നിയന്ത്രിക്കുന്നത് പ്രകൃതി മാത്രം നമ്മൾ പോലും അറിയാതെ ആ വശീകരണത്തിൽ അകപെട്ടു പോകാറുണ്ട് , സ്വയം മറന്നു നിൽക്കാറുണ്ട് , അവിടെയെല്ലാം ഒരു അദൃശ്യമായൊരു ശക്തിയുടെ സാന്നിദ്ധ്യം അനുഭവപെടാറുമുണ്ട് .ആ സന്ദർഭങ്ങളിൽ എല്ലാം തനിയെ ആവുന്നത് കൂടുതൽ പ്രകൃതിയോടു അടുക്കുവാൻ സഹായിക്കും .കാടിനോട് കഥകൾ പറയാം കടലിനോടു മുഖാമുഖം വെല്ലു വിളിക്കാം. ഓടാം ചാടാം വേണമെങ്കിൽ ഉച്ചത്തിൽ പാടാം തലകുത്തിയും മറിയാം ഇതെല്ലാം ഒറ്റയ്ക്കാവുമ്പോൾ കൂടുതൽ മനോഹരമായി തോന്നും.
നിളയുടെ തീരം തേടി ഇറങ്ങിയ എനിക്ക് നിള നല്കിയത് മസ്മരികമയൊരു അനുഭവം ആയിരുന്നു അത് കൊണ്ട് തന്നെ രാമ പാദം തേടിയുള്ള ഈ യാത്രയും ഒറ്റയ്ക്ക് തന്നെ ആവണം എന്ന് തീര്ച്ചയാകിയത്. അങ്ങോട്ട് ടിക്കറ്റ് എടുത്തപ്പോൾ ബോണസ് ആയി കിട്ടിയ യാത്ര ആയിരുന്നു ശ്രീരംഗത്തിലേക്കു .കാരണം ട്രെയിൻ ട്രിച്ചി വഴി ആയിരുന്നു എന്നാൽ പിന്നെ കരുതി ഒരു ദിവസം തങ്ങി ശ്രീ രംഗനാഥനെയും വണങ്ങിയാവാം മുന്നോട്ടു എന്ന്.
പാലക്കാടു നിന്നും ഉച്ചക്ക് എന്നെ അത്ഭുതത്തിൽ ആഴ്ത്തി കിറു കൃത്യം 2:45 തന്നെ ട്രെയിൻ വന്നു ഇതിൽ പരം ഒരു ശുഭ സൂചന എല്ലാ യാത്രക്കും ഉത്തമം. ഇന്ത്യൻ റെയിൽവേക്ക് നന്ദി! വിരസതയോടെ തുടങ്ങിയ യാത്ര ആയിരുന്നു ആദ്യം. ഒരേ ഇരുപ്പു വലാതെ മടുപ്പിച്ചു ഒപ്പമുണ്ടായിരുന്ന തമിഴ് ഫാമിലി വണ്ടി സ്റ്റേഷൻ വിട്ടതും നിദ്രയിൽ മുഴുകി, ഉറക്കം വരുന്നുണ്ടെങ്കിലും ഉറങ്ങാൻ എന്റെ മനസ്സ് അനുവദിച്ചില്ല അത് കൊണ്ട് ഉറക്കത്തേയും വിരസതയും ദൂരെ കളയാൻ കുറച്ചു നേരം പുറം കാഴ്ചകളിൽ മുഴുകാനായി തീരുമാനിച്ചു .
ഗ്രാമത്തെ കീറി മുറിച്ചുള്ള യാത്ര മനോഹാരമായ കാഴ്ചകളും അതി മനോഹരം തന്നെ ചെമ്മണ് വിരിച്ചു കിടക്കുന്ന പാടങ്ങൾ വിശാലമായ തെങ്ങിൻ തോപ്പുകൾ ഗ്രാമീയ ഭംഗിയിൽ എന്റെ കുനിശ്ശേരിയെക്കാളും ഒട്ടും പുറകിൽ അല്ല എന്ന് തോന്നിപ്പിച്ചു. നമ്മുടെ പാടത്ത് കൊറ്റികൾ മേയുന്ന പോലെ അവിടെ മയിലുകൾ കൂട്ടമായും ഒറ്റക്കും മേയുന്നത് എനിക്ക് ആദ്യത്തെ കാഴ്ച ആയിരുന്നു. അതിനെക്കാൾ അസ്തമയ സൂര്യന്റെ സ്വർണ വർണം അണിഞ്ഞു സായം സന്ധ്യ അതി സൌന്ദര്യവതി ആയി മാറി ആ സന്ധ്യ സൂര്യന്റെ സ്വർണ തണലിൽ പീലി വിരിചാടുന്ന ഒരു മയിലിന്റെ ചിത്രം ഒരു നാളും മറക്കാൻ കഴിയാത്ത വണ്ണം ഹൃദയത്തിൽ പതിഞ്ഞ ഒരു ഓർമയായി ഈ യാത്രയുടെ ആദ്യ സമ്മാനം .
പതിയെ ഇരുട്ട് വീണു തുടങ്ങി ഈറോഡ് സ്റ്റഷനിൽ കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം ട്രെയ്ൻ വീണ്ടും ഓടി തുടങ്ങി ഇരുട്ട് കൂടുതൽ ശക്തി പ്രാപിച്ചതോടെ പുറം കാഴ്ചകൾ അന്യമായി തുടങ്ങി തിരിച്ചു പൂർവ്വ സ്ഥാനത്തേക്ക് മടങ്ങി പിന്നിട്ടു പോയ മനോഹരമായ കാഴ്ചകളുടെ സ്മൃതിയിൽ കണ്ണുകൾ അടച്ചു ഉറങ്ങാതെ ഇരുന്നു എന്റെ ഭാവനകൾക്ക് ഭംഗം വരുത്തി കൊണ്ട് കുട്ടികളുടെ കളിയും ചിരിയും കേട്ടു അസ്വസ്ഥതയോടെ എഴുന്നേറ്റു ചിന്തകളെ സംഗീതത്തിലേക്ക് ഗതി തിരിച്ചു വിടാൻ ആയി പാട്ടിൽ മുഴുകി കുറെ നേരം ഇരുന്നു.
സ്റ്റെഷനുകൾ ഓരോന്നായി പിന്നിട്ടു ട്രിച്ചി ഫോർട്ട് സ്റ്റെഷനു മുന്നിലത്തെ സ്റ്റെഷനിൽ വെച്ചു അർജുൻ എന്നൊരു സുഹൃത്തിനെ കിട്ടി, തിരൂര് സ്വദേശി! ലക്‌ഷ്യം ശ്രീ രംഗമാണെന്നും വഴി വലിയ ഉദ്ദേശം പോര എന്നും നെറ്റിൽ നിന്ന് വായിച്ചു മനസ്സിലാക്കി മാത്രമുള്ള യാത്ര ആണെന്നും പറഞ്ഞപ്പോൾ പുള്ളികാരൻ സഹായിക്കാം എന്നേറ്റു എനിക്കിറങ്ങേടടുത്തു നിന്നും തൊട്ടു മുന്നില് ഉള്ള സ്റ്റോപ്പിൽ ഇറങ്ങി അദ്ദേഹം തന്നെ ബസ് സ്റ്റാന്റ് വരെ കൂടെ നടന്നു വന്നു ബസ് കാണിച്ചു തന്നു തമിഴ് വായിക്കാൻ അറിയാവുന്നത് കൊണ്ട് കൂടുതൽ സഹായം ആവശ്യമായി വന്നില്ല അദ്ധേഹത്തെ യാത്രയാക്കി ഞാൻ ബസിനായി കത്തിരിപ്പ് ആരംഭിച്ചു
സമയം 9 കഴിഞ്ഞെന്നു തോന്നുന്നു ശ്രീ രംഗത്തേക്ക് വണ്ടി കിട്ടി അരമണിക്കൂർ യാത്ര വേണ്ടി വന്നു ലക്ഷ്യ സ്ഥാനത്തേക്ക് ഈ ബസ് യാത്രയിൽ എന്നെ അത്ഭുതപ്പെടുത്തിയത് അവടെ പെട്രോളിലോ ഡിസലിലോ സ്വർണം ചേർക്കാറില്ല എന്നതാണ്! കാരണം അര മണിക്കൂർ മുകളിലായ യാത്രക്ക് ടിക്കറ്റ് ചാർജ് 4 രൂപയെ ആയുള്ളൂ (അമ്മ വാഴ്ക). കൃത്യം രംഗനാഥന്റെ കൂറ്റൻ രാജ ഗോപുരത്തിന് മുന്നില് തന്നെ ഇറങ്ങിയത് കൊണ്ട് കൂടുതൽ അലയേണ്ടി വന്നില്ല. തമസിയ്ക്കാൻ ഇടം നോക്കി ഒരുപാട് അലയേണ്ടി വന്നില്ല നിറയെ ലോഡ്ജുകൾ അടുത്ത് തന്നെ ഉള്ളത് കൊണ്ട് വല്യ പ്രയാസമില്ലാതെ തന്നെ ഒരു മുറി കിട്ടി. പിന്നീടു അഹാരത്തിനയുള്ള അന്വേഷണം എത്തിയതു ഒരു ചെറിയ ഹോട്ടലിൽ നെയിന്റെ മണം മൂക്കിനെ വിളിച്ചത് എന്റെ വയറു കേട്ടെന്നു തോന്നുന്നു അങ്ങോട്ട് തന്നെ കാലുകളും ചലിച്ചു പിന്നെ ഞാൻ മാത്രം എന്തിന് മാറി നില്ക്കണം സൊ ഞാനും പോയി പറയുമ്പോൾ എല്ലാം പറയണം അല്ലോ അവടത്തെ നെയ് റോസ്ട്ടിന്റെ ടേസ്റ്റ് വേറെ ഒരിടത്ത് കിട്ടിയ്യിട്ടില്ല :)
പുലർച്ചെ എണിറ്റു കുളിയും കഴിച്ചു ദർശനത്തിനായി ഒരുങ്ങാം എന്ന് കരുതി നേരെ ക്ഷേത്രത്തിലേക്ക് വെച്ച് പിടച്ചു കൂറ്റൻ രാജാ ഗോപുരവും കടന്നു ഏകദേശം 500 മീറ്റർ കഴിഞ്ഞത് പ്രധാന കവാടം കാണാം അത് കടന്നു അകത്തേക്ക് ചെന്നാൽ ഒത്ത നടുക്കായി പ്രധാന ക്ഷേത്ര സമുച്ചയം കാണാം തങ്ക നിറത്തിൽ ഉള്ള തഴികകുടവും മെൽകൂരയും മനോഹരമായ ദർശനനുഭവം തന്നെ . ദർശനത്തിനായി ഉള്ള ക്യു ആരംഭിച്ചു അത്ര നേരം അയല്കാരോട് ഉണ്ടായിരുന്ന സകല സ്നേഹവും അതോടെ പോയി ചുരുക്കി പറഞ്ഞാൽ ഞാനും എന്റെ മുന്നിൽ നിന്നിരുന്ന 5 മറാത്തി ഭജന സംഘവും ക്യു പുരോഗമിക്കുതോറും മുന്നിൽ നിന്ന ഞങ്ങൾ ഏറ്റവും പുറകിൽ ആയി എന്നു പറഞ്ഞാൽ എത്ര സുഖകരമായിരുന്നു ആ നില്പ്പ് എന്നൂഹിക്കാം.
ശ്രീരംഗം രാജ ഗോപുരം |
കഷ്ട്ടപെട്ടലും മൂന്ന് മൂന്നര മണിക്കൂര് കൊണ്ട് ദർശനം കിട്ടി. ഏകദേശം 150 ഏക്കറിൽ സ്ഥിതി ചെയുന്ന ഈ ക്ഷേത്രത്തിന്റെ വലിപ്പം അനന്തശായി ആയി വജ്ര വൈര വൈടൂര്യധി ഗോമേദക ത്താൽ നിര്മിതമായ പൂണൂലും അണിഞ്ഞു യോഗനിദ്രയിൽ വസിക്കുന്ന സാക്ഷാൽ ശ്രീഹരി മഹാവിഷ്ണുവിനു മുന്നിൽ തൃണ തുല്യം ആയി തോന്നിയത് എന്റെ മനസിൻറെ ഭ്രമമോ സത്യമോ എന്നറിയില്ല! ഒരു നിമിഷംകുണ്ടു തന്നെ രൂപം മനസ്സിൽ നൂറ്റാണ്ട് കഴിഞ്ഞാലും മായാതെ മനസ്സിൽ നിൽക്കുന്ന വണ്ണം പതിഞ്ഞു.
ദർശനം തീർത്തു പുറത്തു കൂടെ ഉപദേവന്മാരെ തൊഴുതു നടന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള കലാ വൈദഗ്ധ്യം വെളിവാക്കുന്ന ശില്പങ്ങൾ ഗോപുരങ്ങൾ എല്ലാം ഇന്നും വിസ്മയമായി നിലകൊള്ളുന്നു.ഈ സമുച്ചയതിനുള്ളിൽ ആവുന്നിടതോള്ളം എല്ലാം കണ്ടു വിസ്മയിച്ചു നടന്നു. 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ആദ്യത്തെ പേര് ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ശ്രീ രംഗമാണ് ,ഇവടവും കൂട്ടി മൊത്തം നാലു ക്ഷേത്രങ്ങൾ എന്റെ യാത്രയിൽ ഭൂതകാലത്തേക്ക് ആയി കഴിഞ്ഞു (ശ്രീ പദ്മനാഭൻ /തിരു ആറന്മുള / തിരുന്നാവായ )
രാമേശ്വരത്തേക്കുള്ള ട്രെയിൻ രാത്രി ആണ്, രംഗനാഥനെ പുറത്തു നിന്നും വീണ്ടും വണങ്ങി ദർശന ഭാഗ്യത്തിന് നന്ദിയും പറഞ്ഞു തിരികെ മുറിയിലേക്ക് പോയി വൈകുന്നേരം വരെ സുഖ നിദ്ര. രാത്രി പതിനൊന്നു മണിയോടടുപ്പിച്ചു ആണ് ട്രെയിൻ രണ്ടു മണിക്കൂർ മുന്നേ സ്റ്റേഷൻ എത്തി രാമേശ്വര സന്നിധിയിലേക്കുള്ള ട്രെയിനിനായി കാത്തിരുന്നു .
KV.Vishnu
15/02/2018
No comments:
Post a Comment