ഇത് ഇന്ന് കഥയാണെങ്കിലും ഒരിക്കൽ നടന്ന ചരിത്രമായിരുന്നു . ഈയം എന്നായിരുന്നു ആ ഗ്രാമത്തിന്റെ പേര് . അങ്ങ് ദൂരെ ഇംഗ്ളടിന്റെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം. പതിനാറാം നൂറ്റാണ്ടിൽ പ്ളേഗ് എന്ന മഹാ മാരി ലോകത്തെയാകെ ഭീതിയുടെ കറുത്ത കരങ്ങളാൽ കൊന്നുടുക്കി കൊണ്ടിരുന്ന നാളുകൾ കൃത്യമായി പറഞ്ഞാൽ (ക്രി.വ 1655) ലക്ഷകണക്കിന് ജനങ്ങൾ ആ വിപത്തിനു ഇരയായി ! ആ കാലഘട്ടം തന്നെയാണ് ഈയം ഗ്രാമത്തിന്റെയും കഥ നടന്ന സമയവും !
ഗ്രാമത്തിലെ തുന്നൽക്കാരനായ ജോർജ് വിക്കർ എന്ന തുന്നൽക്കാരന് ഒരു കെട്ടു തുണി തയ്ക്കുവാനായി പുറമെനിന്നെവിടുന്നോ വന്നെത്തി അതിനകത്തു ഒളിച്ചിരുന്ന് കറുത്ത മരണത്തിന്റെ ഒരു വിത്തും ! കറുത്തമരണം ആ ഗ്രാമത്തെ ഒരറ്റത്ത് നിന്നും തിന്നു തുടങ്ങി ! ജനങ്ങൾ പരിഭ്രാന്തരായി എന്ത് ചെയ്യണം എങ്ങോട്ടു പോയാൽ ആണ് തന്റെ രക്ഷ എന്നറിയാതെ പരക്കം പായുവാൻ തുടങ്ങി !
ഇതിനെല്ലാം സാക്ഷിയായി ഒരു പുരോഹിതനും ആ ഗ്രാമത്തിൽ ഉണ്ടായിരുന്നു പേര് വില്യം ! അദ്ദേഹം ഈ വിഭ്രാന്തി മുഴുവൻ നേരിൽ കണ്ടു ചിന്താകുലനായി ! മരുന്നും മന്ത്രത്തിനുമൊന്നും തൊടാൻ കഴിയാത്ത കറുത്ത മരണത്തെ തന്റെ പ്രാർത്ഥന കൊണ്ട് മാത്രം തടയാനാകില്ല എന്ന് തിരിച്ചറിഞ്ഞ ആ പുരോഹിതൻ ഗ്രാമവാസികളെയെല്ലാം പള്ളിയിലേക്ക് വിളിച്ചു വരുത്തി !
പഴയ പള്ളിയിൽ ജനം ഒന്നടങ്കം തടിച്ചു കൂടി പുരോഹിതനായ വില്യം തന്റെ പ്രഭാഷണം തുടങ്ങി !
"പ്രിയ ജനമേ നമ്മൾ ഇന്നകപ്പെട്ടിരിക്കുന്ന ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ പോന്ന ഒരവതാരം എവിടെയും ഇല്ല , ഈ ദുരവസ്ഥക്ക് നമ്മുടെ പക്കൽ മരുന്നോ മറ്റെന്തികിലും വഴിയും ശേഷിക്കുന്നില്ല , എന്നാൽ നമ്മൾക്ക് ചെയ്യാൻ കഴിയുന്ന ഒന്നുണ്ട് ഈ ചെകുത്താനെ ഇല്ലാതാക്കുക" !
ജനങ്ങൾ പരസ്പരം നോക്കി എന്താണു പിതാവ് പറയുന്നത് മുറുമുറുപ്പുകൾ പള്ളിക്കകം നിറഞ്ഞു
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം തന്റെ പ്രഭാഷണം തുടർന്നു !
നമ്മൾ ഈ നിമിഷം പരിഭ്രാന്തരായി രക്ഷ തേടി ഓടിയാൽ നമ്മുടെ വഴിയിൽ വരുന്ന ഏവർക്കും നാം ഈ മഹാമാരിയെ സമ്മാനിക്കും അത് തുടർന്ന് പോയി കൊണ്ടേ ഇരിക്കും നാം മൂലം വീണ്ടും മരണങ്ങൾ നടന്നു കൊണ്ടേ ഇരിക്കും !
അത് വേണോ ഏന് നിങ്ങൾ തീരുമാനിക്കുക ! അല്ലെങ്കിൽ പരിഭ്രാന്തി വെടിഞ്ഞു നമ്മൾ ഇവടെ ഇരുന്നു തന്നെ ആസന്നമായ നമ്മുടെ വിധിയെ സ്വീകരിക്കുക ! നമ്മടെ ശരീരത്തോടുത്തു ഈ വിപത്തും ഈ നാടിൻറെ അതിർത്തി വിട്ടു പോകില്ല വിവാദ തന്നെ നശിക്കും !
പള്ളി മുറി മുഴുവൻ നിശബ്ദത പുരോഹിതൻ ഡയസ് വിട്ടു അവരിലേക്ക് ഇറങ്ങി എന്നിട്ടു പറഞ്ഞു എന്നോട് യോജിക്കുന്നവർ വരിക നമ്മുടെ ഗ്രാമാതിർത്തി മുഴുവൻ ബന്ധിച്ചു മറ്റുള്ളവരുടെ സുരക്ഷാ നമുക്കുറപ്പാക്കാം !
ദൈവത്തിന്റെ ആ പ്രിയ ജനത്തിനു മറിച്ചൊരു അഭിപ്രായം ഇല്ലായിരുന്നു !
അവർ തങ്ങളുടെ ഗ്രാമം മുഴുവൻ അടച്ചു ബന്ധിച്ചു പുറത്തേക്കു പോകുവാനോ വരുവാനോ ആർക്കും കഴിയാത്ത വണ്ണം !
അവർ സ്വീകരിച്ചു തങ്ങളുടെ ആസന്നമായ ആ വിധിയെ "മരണത്തെ" ഇരു കരങ്ങളും നീട്ടി ! കറുത്ത മരണം ആ ഗ്രാമത്തിലെ ഫാ വില്യം അടക്കം 260 പേരുടെ പ്രാണൻ കവർന്നു ശേഷിച്ചവർ അവരുടെ മരണത്തെ അതി ജീവിച്ചവർ തങ്ങളുടെ പ്രിയപെട്ടവരുടെ അന്ത്യ കർമ്മങ്ങൾ നിർവഹിച്ചു !
അന്ന് ആ മഹാമാരി ആ ജനതയ്ക്ക് മുന്നിൽ മാത്രം തോറ്റു അല്ല തോൽപ്പിച്ചു 260 പേരുടെ അല്ല ആ മുഴുവൻ ഗ്രാമത്തിന്റെയും ത്യാഗം ! തൊട്ടടുത്തുള്ള നിരവധി ഗ്രാമങ്ങളിലെ അടക്കം പല ആയിരം ജീവനുകൾ രക്ഷപെട്ടു !
ഇത് ഒരു സംഭവ കഥയാണ് ഈ ഗ്രാമം ഇന്നും നിലകൊള്ളുന്നു അവരുടെ ത്യാഗത്തിനു സാക്ഷിയായി !
ഇതിനു ഒരു ആവർത്തനം തോന്നുന്നില്ലേ ? ചരിത്രം അങ്ങനെയാണ് വിചിത്രമായൊരു ആവർത്തനം ഉണ്ടാവും ഏതു കാലത്തും ! ഇന്നും ലോകം അത്തരമൊരു വിപത്തിനു മുന്നിൽ അന്ധാളിച്ചു നിൽക്കുകയാണ് , എന്നാൽ നമ്മളുടെ സൗകര്യങ്ങൾ ഏറെ പുരോഗമിച്ചിരിക്കുന്നു ഏതു കൊടിയ മരണത്തിന്റെ വായിൽ നിന്നും പോലും ജീവനെ തിരിച്ചു കൊണ്ട് വരാൻ കെൽപ്പുള്ള വന്ന വൈദ്യ ശാസ്ത്രവും ഭിഷഗ്വരന്മാരും വളർന്നിരിക്കുന്നു ! നമ്മൾ ചെയ്യേണ്ടത് ഫാ വില്യം പറഞ്ഞ ഒരു കാര്യം മാത്രം "നമ്മളിൽ നിന്നും ഒരാൾക്ക് ഈ വിപത്ത് പോകരുത്" ! അതിനു കഴിഞ്ഞാൽ നമ്മൾ മാത്രമല്ല ഒരു സമൂഹവും നാളത്തെ തലമുറയും അതിനോട് കടപ്പെട്ടിരിക്കും ! ഓർക്കുക ! ഉചിതമായതു പ്രവർത്തിക്കുക ! വിശ്വസിക്കുക നമ്മുടെ രക്ഷകരിൽ, അവർ നമ്മളെ തിരികെ കൊണ്ട് വരും തീർച്ച!
കെ.വി വിഷ്ണു
28/03/20