Thursday, 12 March 2020

ഋതുഭേദം

ഇലകളും പൂക്കളും കൊഴിഞ്ഞു മൂകമായ
ശിശിരം വിട ചൊല്ലി പിരിഞ്ഞു , പുതു നാമ്പുകളും
പൂക്കളും അണിഞ്ഞു സുന്ദരിയായി
വസന്ത ഋതു വരവേകി !

വെൺശീല ചുറ്റിയ ശൈലങ്ങൾ പച്ച
പുടവയണിഞ്ഞിന്നു ! മൊട്ടിട്ടു നിന്ന
പല നിറഭേദങ്ങളിന്നു പൂക്കളാ-
യെങ്ങും വിരിഞ്ഞു നിൽപ്പു ! 

പാതിയുറക്കത്തിൽ വിരിഞ്ഞൊരു
പുഞ്ചിരിയോടെ ശിശിരം വസന്തത്തെ
വരവേറ്റു !

 ഉണരുവാൻ കാത്തു നിൽക്കും
മറ്റുള്ള ഋതുക്കൾക്കപ്പുറം വീണ്ടും
ശിശിരത്തിൽ തൻ നിദ്രയെ പുൽകാൻ
പ്രകൃതി വീണ്ടും  ഉണർന്നു !

കെ.വി.വിഷ്ണു
12/03/2020

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...