കാതിൽ ഇരമ്പി നിശ്ശബ്ദത തൻ സംഗീതം
കാറും കോളും കൊണ്ട കടൽ പോലെയലറിയ
മനം കൈക്കുമ്പിൾ തന്നിലെ ജലമായി തീർന്നു !
രാപകലുകൾ ശൈത്യകാല ഇലകൾ പോലെ
കൂട്ടമായി പൊഴിഞ്ഞു തുടങ്ങി ചുറ്റിലും,
മനമോ അതേതുമറിയാതെ ദീർഘമായൊരു നിദ്രയിലേക്കാണ്ടിറങ്ങിയിരുന്നു !
വിഷ്ണു കെവി
12/07/2020
No comments:
Post a Comment