ചിന്തകളൊക്കെയും ചിതൽ തിന്നു പോയി
നിസ്സംഗതയാം വാല്മീകത്തിനുള്ളി-
ലാത്മാവ് നിദ്രയിലാണ്ടിരിക്കുന്നു !
നിദ്രതന്നായിരുളിൽ നിന്നും പരമസത്യത്തിന്
നവ പുലരിയും കാലവും കാത്തു പ്രകൃതി
ജീർണിപ്പിച്ചൊരു പഞ്ജരത്തിലാ കൗശികൻ
കാത്തിരുന്നു നവ സ്വപ്നങ്ങൾ വിരിയു -
മൊരു പുതു പുലരിക്കായി !
കാലമോ പറയാതെ അറിയാതെ പല
ഋതുക്കൾക്കും സാക്ഷിയായി, ഒടുവിൽ
ദക്ഷിണാർദ്ധത്തിൽ നിന്നുമൊരു നവ രശ്മി
യാ ഇരുളിനെ തകർത്ത നേരം !
പഞ്ജരം ഉപേക്ഷിച്ചാ കൗശിക പക്ഷി
ചിറകടിച്ചുയർന്നു പ്രകൃതി നിർമ്മിച്ചു
വെച്ചോരൂ നവ പഞ്ജരം തേടി !
കെ വി വിഷ്ണു
12/09/2020
No comments:
Post a Comment