എഴതിരായി പിറന്ന ഭൂമിയെ
ഏഴായിരം കോടിയായി പങ്കുവെച്ചു!
ആയിരമായിരം കോട്ടകൾ കെട്ടി കാത്തു;
കൊട്ടകത്തു പിറന്നു പിന്നെയും ആയിരം
കോട്ടകൾ കൂടി—തമ്മിൽ തിരിച്ചറിയാൻ
അവർ പേരുകൾ പലതും നൽകി!
പേരുകൾ വേരുകളായി,
ചരങ്ങളെല്ലാം അചരങ്ങളാക്കി!
ഭൂവിലെങ്ങും വിരിഞ്ഞു പലകോടി കോട്ടകൾ;
കോട്ടകള്ക്കടിയിൽ ഞെരിഞ്ഞു പിടഞ്ഞു
ശതകോടി പ്രാണികൾ!
—വിഷ്ണു കെവി
30 ജനുവരി 2021
നല്ല വരികൾ
ReplyDelete