അന്നമായ് മരുന്നായി ചിന്തയെ പോഷിപിച്ചും
ഏകാന്തതയിലെന്നോമൽ കൂട്ടായ്മരുവും
എന്നോർമ്മകൾക്കുറക്ക്പാട്ടായി
മമ സ്വപ്നങ്ങൾക്ക് തോഴരായ് നിങ്ങൾ ,
ഹർഷോന്മാദനിറവിൽ ആത്മസായൂജ്യമേകി
നീ തീർത്തോരക്ഷരലോകത്തെ പഥികനായി
മേവുമീ ഞാനൊരു രാജനായി നീ നൽകും
അനുഭവജ്ഞാനകിരീടം ചൂടി
എൻ കൊച്ചുസൗധത്തിൽ ചില്ലലമാരയിൽ
ഉൾക്കണ്ണാൽ നോക്കുന്നോരെൻ പുസ്തകങ്ങളെ
ധന്യനായ് ഞാൻ , ധന്യനായ് ഞാൻ ,
നിങ്ങൾ നല്കിയൊരീ കൂട്ടിനാൽ
No comments:
Post a Comment