വഞ്ചി നാടിൻ നാഥനായ ശ്രീ മഹാദേവനെ പ്രകീർത്തിച്ചു കൊണ്ടു മഹാകവി ഉള്ളൂർ പരമേശ്വരയ്യാരാൽ വിരചിതമാണ് വഞ്ചിശ മംഗളം.1937ൽ ഇതിനെ ശ്രീമതി കമല കൃഷ്ണമൂർത്തി പാടി റെക്കോർഡ് ചെയ്യുകയും പതിനാറു കൊല്ലത്തോളം ,1947ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്ന നാൾ വരെയും ദേശിയ ഗാന ബഹുമതിയോടു കൂടി പാടിയിരുന്ന ഗാനം.കാല ക്രമേണ യവനികക്കുളിൽ മറയുകയും ചെയ്തു.
പ്രണാമങ്ങൾ മഹാകവിക്കും , മഹാരാജാവിനും , സർവോപരി എന്റെ പൊന്നു തമ്പുരാൻ ശ്രീ പദ്മനാഭ സ്വാമിക്കും !
വഞ്ചിഭുമിപതേ ചിരം ,
സഞ്ജിതാഭം ജയിക്കേണം ,
ദേവദേവൻ ഭവാനെന്നും ,
ദേഹസൌഖ്യം വളർത്തേണം ,
വഞ്ചിഭുമിപതേ ചിരം ,
ത്വച്ചരിതമെന്നും ഭൂമൗ ,
വിശൃതമായ് വിളങ്ങേണം ,
വഞ്ചിഭുമിപതേ ചിരം ,
മർത്യമനമേതും ഭവാൽ ,
പത്തനമായ് ഭവിക്കേണം ,
വഞ്ചിഭുമിപതേ ചിരം ,
താവകമാം കുലം മേന്മേൽ ,
ശ്രീവളർന്നുല്ലസിക്കേണം,
വഞ്ചിഭുമിപതേ ചിരം ,
മാലകറ്റി ചിരം പ്രജാ-
പാലനം ചെയ്തരുളേണം ,
വഞ്ചിഭുമിപതേ ചിരം ,
സഞ്ജിതാഭം ജയിക്കേണം.
No comments:
Post a Comment