സ്വന്തമോ അല്ലന്യമോയെന്നറിയാതെ -
യെൻ
യാത്രയിലെന്നോ നീയെനിക്കു കൂട്ടായി ,
ഒരു
നീലാംബരിയായി ഗാഢമാം
നിദ്രയിലേക്കെന്നെ തഴുകിടുന്നു "നീ"
!
അതി
ഗൂഢമാനിദ്രയിലെനേയും വിസ്മരിച്ചു
താപത്രയങ്ങൾ
ഏവം മറന്നെനിന്ദ്രിയങ്ങൾ ,
നിർമയമായൊരു
തപസ്യയിലലിഞ്ഞുവെങ്കിലും!
കാലമെന്നുള്ളിലെഴുതിയ
നിൻ സ്മരണകൾ വർണ്ണ
സ്വപ്നങ്ങളായീതപസ്സിലുമെൻ
കൂട്ടായി വരുന്നു !
Kv.Vishnu
29/10/2019
No comments:
Post a Comment