കണ്ടുവോ നിങ്ങളെൻ ബുദ്ധനെ ? തേടി
യലഞ്ഞു ഒരുപാടിടങ്ങളിൽ കണ്ടീലയെങ്ങുമേ
ദിക്കുകളിലെങ്ങും മുഴങ്ങുന്നൊരാ ശബ്ദം !
നനു സ്പർശമായി ഞാനറിവു ആ നിശ്വാസം!
സ്നേഹ വചനങ്ങൾ പൊഴിയുന്നെന്നിൽ
സുഖകരമാമൊരു ശീതളിമയോടെ !
എനിക്കു ദൃശ്യമായോരീയുലകിൽ അദൃശ്യമായ-
റിയുന്നു ഞാനെൻ ബുദ്ധനെ!
പക്ഷെ കണ്ടില്ല ബുദ്ധനെ !
തേടിയലഞ്ഞു തളർന്നൊരു നേരം
ചെറുമയക്കമെന്നുള്ളിലേക്കു പയ്യെ കടക്കെ !
ആ നിദ്രയിൽ ഞാൻ കണ്ടു, സൂര്യപ്രഭയോടെ -
വിരിഞ്ഞൊരു കമലത്തിൻ മേലേ
കോടി സൂര്യൻ ഒന്നിച്ചുദിച്ച പോലെയെൻ ബുദ്ധനെ !
നറു പുഞ്ചിരിയോടെയെന്നോടെന്തോ മൊഴിയുന്നു ?
തൻ വചനങ്ങളെൻ ഹൃത്തിലലിഞ്ഞ നേരമേന്നഹമേ -
ഗ്രസിച്ചൊരാനിദ്രയിതെങ്ങോ പോയി !
ആ വാക്കുകൾ മാത്രമെൻ കാതിൽ മുഴങ്ങി !
"നിൻ അകമേ ഞാൻ"
സെൻ ഗുരുവിനോട് ശിഷ്യൻ ഒരിക്കൽ ചോദിച്ചു "ഗുരോ എന്താണ് ബുദ്ധൻ ?"
ഗുരു ഒരു ചെറു ചിരിയോടെ ഒരു ചോദ്യം ചോദിച്ചു"ഏതാണ് ബുദ്ധനല്ലാത്തതു"
മറ്റൊരു സന്ദർഭത്തിൽ ഒരു സെൻ ഗുരു രാത്രി തണുത്തു വലഞ്ഞു ബൗദ്ധ ക്ഷേത്രത്തിലേക്ക് വന്നുപെട്ടു
അദ്ദേഹം അവിടെ ഉണ്ടായിരുന്ന ബുദ്ധ വിഗ്രഹം വെട്ടികീറി കീറി തീയിട്ടു തീ കാഞ്ഞു !
കാലത്തു എഴുന്നേറ്റപ്പോൾ ഒരു കല്ലെടുത്ത് വെച്ച് പ്രാർത്ഥിക്കുവാനും തുടങ്ങി ! അതിലെ വന്നൊരാൾ തിരക്കി അങ്ങ് എന്താവിവേകം ആണീ കാണിച്ചതു ?
സെൻ ഗുരു അതിനു മറുപടി നൽകി "ഇന്നലെ തണുത്തപ്പോൾ ബുദ്ധൻ എനിക്ക് വിറകായി, ഇന്ന് പ്രാർത്ഥിക്കണം അപ്പോൾ ഈ കല്ലെനിക്ക് ബുദ്ധനും !"
ഈ സെൻ കഥകൾ വായിച്ചപ്പോൾ തോന്നിയത് ഒരു കവിതയായി കുറിക്കാൻ എനിക്കും തോന്നി
K.v.vishnu
15/12/2019

No comments:
Post a Comment