കടന്നു വന്നവരാരുമെനനുവാദം തേടിയില്ല
പോയവരാരുമെന്നോട് യാത്ര ചോദിച്ചുമില്ല
തേടിവന്നവരേവരുമെൻ ഒഴിഞ്ഞയീ
ചുവരുകളിൽ വർണ്ണസ്വപ്നങ്ങൾ
ചിത്രങ്ങളായി വരച്ചു ചേർത്തു
ആ സ്വപ്‌നങ്ങളെന്നുടെ ഓർമ്മകളായി
ഓർമകൾ തൻ ആയുസ്സൊടുവിൽ ഒരു കുട്ട
ചുണ്ണാമ്പിനടിയിൽ മറഞ്ഞു പോയിയെന്നോ!
വരച്ചവരും വിടപറയാതൊരു നാളിലെങ്ങോ
കടന്നു പോയി! വരച്ച ചിത്രങ്ങളും മാഞ്ഞു പോയി
കാലത്തെ സാക്ഷിയാക്കിയിന്നും നിൽപ്പു ഞാനീ
വഴിയിലെന്നെ തേടിവരും പഥികരേയും കാത്തു !
"Life is a highway lodge" !
KV.Vishnu
21/05/2019
KV.Vishnu
21/05/2019
No comments:
Post a Comment