സ്വാർത്ഥം സർവത്ര സ്വാർത്ഥം
സ്വാർത്ഥത്തിൻ മൂർത്തരൂപമായി
മരുവുന്നു ചില ജന്മങ്ങൾ !
നാളെയുടെ വ്യർത്ഥ ശങ്കയിൽ
ഇന്നിന്റെ ജീവിതം തുലക്കുന്ന!
ഇന്നിന്റെ സ്വാർത്ഥം കൊണ്ട്
നാളെയുടെ സ്വപ്‌നങ്ങൾ തകർക്കുന്ന!
അഹംബോധം മുറ്റി സർവ്വവുമെൻ
കീഴെയെന്നു ചിന്തിച്ചു സ്വജീവിതം
നരകമാക്കുന്ന !
നരകമാക്കുന്ന !
തരുവിൻറെ രക്തമൂറ്റി വളരുന്നൊരീ
ഇത്തിൾ പോലെ യീ പ്രകൃതി തൻ
ജീവനൂറ്റി വളരുന്ന !
"ചില ജന്മങ്ങൾ"!
ഒടുവിലൊരുനാൾ തണലേകിയൊരാ
തരുവിനോടുത്തു നശിക്കുന്ന
ഇത്തിൾ തൻ ജന്മം കണക്കെ
നിൻ ജീവിതമൊടുങ്ങുമ്പോൾ കൂടെ-
യൊടുങ്ങും നിൻ സ്വാർത്ഥവും !
KV.Vishnu
01/04/2019
No comments:
Post a Comment