ആത്മാവ്
എന്നിൽ നിന്നകന്നുനീ നിന്നപ്പോൾ
യെൻ ദ്വന്ത്വമായി കണ്ടു നിന്നെ
എന്നിൽ നീയലിഞ്ഞപ്പോൾശൂന്യത മാത്രം ബാക്കിയായി!!
മരണം
അറിയാതെ പറയാതെ വന്നെൻ
മായയിൽ രമിച്ചോരു സ്വത്വത്തെ
മോചിപ്പിക്കും പ്രകൃതി തൻ ഏക സത്യം !
"Death is the catalyst between
soul & nature, to become one"
യാത്ര
അറിയാ വഴികൾ തേടി
കാറ്റു പാടും പാട്ടിൻ താളം തേടി
കാടിൻ തുടിക്കും ഹൃദയം തേടി
പ്രകൃതി തൻ ആത്മാവിൽ അലിയാൻ !!
പ്രണയം
ബുദ്ധന്റെ ചിത്തത്തിൽ ഉദയമായി
വിരിഞ്ഞൊരീ സങ്കല്പം!
റൂമിയും ഓഷോയും പാടിയൊരീ സങ്കല്പം
വിദ്വേഷം വേരറുക്കപെട്ട ഹൃത്തിൽ
വിരിയുന്നൊരീ ദൈവ സങ്കല്പം !!
കവിത
പദങ്ങൾ കൊണ്ടു നെയ്തോരെൻ സ്വപ്ന-
മൊരു നദിയായിയൊഴുകി സാഗര ഹൃദയം
തേടി ! അഴൽ മൂടിയോരെൻ മന-
മാ സ്വപ്നത്തെ നീരാവിയാക്കി !!
KV.Vishnu
11/04/2019
-
No comments:
Post a Comment