കലിയോടാർത്തു കാലവർഷം
Thursday, 8 August 2019
Monday, 5 August 2019
Article 370
ആഗസ്റ് അഞ്ചു രണ്ടായിരത്തി പത്തൊൻപതു ചരിത്രം രേഖപ്പെടുത്തും അത് പക്ഷെ എങ്ങനെയായിരിക്കും എന്നറിയാൻ കുറഞ്ഞത് ഒരു പത്തു വർഷത്തെ സമയ ദൈർഘ്യമെങ്കിലും ആവശ്യമായി വരുമെന്നു മാത്രം. കാശ്മീരിന് നൽകിയിരുന്ന പരമാധികാരം റദ്ദു ചെയ്യപ്പെട്ടു ഇന്ന്. തീരുമാനം രാഷ്ട്രീയമാണ്. കാരണങ്ങൾ എന്ത് തന്നെ ആയിരുന്നാലും ഞാണിന്മേൽ കേറിയുള്ളൊരു കൈവിട്ട കളിയാണ് ഇത്. നന്മയും തിന്മയും രണ്ടും നടക്കാം. പക്ഷെ കാലങ്ങൾ ആയുള്ള ഭാരതത്തിന്റെ തീരാ തലവേദനക്ക് ഒരു പരിഹാരം ആകും ഇത് എന്നതിൽ തർക്കമില്ല. ആർട്ടിക്കിൾ 370 ഒഴിവാക്കുന്നതിലൂടെ കാശ്മീർ എന്ന ഭൂമിക ഭാരതത്തിന്റെ പരമാധികാര പരിധിയിൽ വന്നു ! ഒരു ഉത്തരവ് കൊണ്ട് അതിനു സാധിക്കും അത് സാധിക്കുകയും ചെയ്തു കേന്ദ്ര സർക്കാരിന്, അഭിനന്ദനങ്ങൾ .
എന്നാൽ ഒരു ഭൂമിക പിടിച്ചെടുത്ത ലാഘവത്തിൽ ഒരു ജനതയുടെ മനസിനെയും കീഴക്കാൻ കഴിയുമോ? അതിനു കഴിയുമെങ്കിൽ മാത്രമേ ഈ ലഭിച്ച പരമാധികാരം പൂർണമായും വിജയിച്ചു എന്ന് പറയുവാൻ കഴിയു. അയൽരാജ്യക്കാരുടെ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന ജീവിതമാണ് കാശ്മീർ ജനതയുടെയും. അത് കൊണ്ട് തന്നെ അവർക്കു അയൽക്കാരോട് മമത തോന്നിപോയെങ്കിൽ അത് രാജ്യ ദ്രോഹം എന്ന് വിളിക്കുവാൻ പോലും സാധിക്കുകയില്ല.ഇക്കാലമത്രയും രാഷ്ട്രീയ ലാഭങ്ങൾക്കായി കക്ഷികൾ കാശ്മീരിനെ ഉപയോഗിച്ചു. ഇന്ന് ഇത് റദ്ദു ചെയ്യപ്പെട്ടതിലൂടെ ഉണ്ടായത് അവരുടെ കഞ്ഞിയിൽ മണ്ണു വീഴുക മാത്രമാണ്.എന്നാൽ അത് അവിടുത്തെ ജനങ്ങൾക്ക് ഈ സത്യം ഉൾക്കൊള്ളുവാൻ കഴിയുമോ എന്നത് സംശയമാണ് കാരണം സ്വാതന്ത്ര്യാനന്തര ഭരണത്തിലൂടെ കശ്മീർ ഭരിച്ച എല്ലാ സർക്കാരുകൾ അവിടുത്തെ ജനങ്ങളെ ഭാരതീയർ വിദേശിയരാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ട് ഭരിച്ചു. അതിനു തെളിവാണ് ഇത് റദ്ദ് ചെയ്യപ്പെട്ടപ്പോൾ ഉണ്ടായ അവരുടെ രോഷം !
ആ ജനങളുടെ മനസ്സിൽ പതിഞ്ഞു പോയ ഈ അച്ചാണ് അവരുടെ മനസ്സിൽ നിന്നും ആദ്യ മാറ്റേണ്ടത് ! ഒരിക്കലും പട്ടാളത്തിനെ കൊണ്ടും രാഷ്ട്രീയക്കാരെ കൊണ്ട് സാധിക്കാത്ത കാര്യം. കാരണം എല്ലാ പാർട്ടികളും ഒന്നിച്ചു അനുകൂലിച്ചെങ്കിൽ മാത്രമേ ഇത് എളുപ്പത്തിൽ സാധ്യമാവുകയുള്ളു. എന്നാൽ തങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട ഈ നടപടി അവർ രണ്ടു കയ്യും നീട്ടി അംഗീകരിക്കും എന്നത് ദിവാസ്വപ്നം മാത്രം പിന്നെ ഉള്ളത് സർക്കാർ അവരെ എല്ലാ കാര്യങ്ങളിലും ചേർത്തു നിർത്തി കൊണ്ടു വികസനത്തിൻറെ പാതയിലേക്കും നമ്മുക്കിടയിലേക്കും കൂടുതലായി കൊണ്ട് വന്നു അവർ വിദേശിയരല്ല എന്നും ഈ ഒരു നിയമം പോയത് കൊണ്ട് പൊതു ജനത്തിനു യാതൊരു കുഴപ്പവും വന്നിട്ടില്ല എന്നും മനസിലാക്കിക്കണം.സമയം യഥേഷ്ടം ആവും ഇതിനു, റോമാ സാമ്രാജ്യം ഒറ്റ രാത്രി കൊണ്ട് ഉയർത്തപ്പെട്ടതല്ലലോ! ഏറ്റവും പ്രധാനം ഇതിനെതിരെ വിഷവും വിഘടനവാദവും ഛർദ്ധിക്കുന്ന ഒരു മാധ്യമം പോലും അവിടെ ഉണ്ടാവരുത്.
ആങ്ങള ചത്താലും നാത്തൂൻ കരഞ്ഞു കണ്ടാൽ മതി എന്ന ചിന്തയുള്ള രാഷ്ട്രീയക്കാരും പ്രതിപക്ഷ കക്ഷികളും ആണ് ഇന്ന് നമ്മുടെ നാട്ടിൽ അത് മറ്റൊരു അനുഗ്രഹം! പുര കത്തുമ്പോൾ വാഴവെട്ടുക കത്തുന്ന പുരയിൽ നിന്നും കഴുക്കോൽ ഊരുക അങ്ങനെ എന്തൊക്കെയോ ഹോബിസ്സാണ്. ലോകം മുഴുവൻ നേടിയാലും ജനതയുടെ മനസ് നേടിയില്ലെങ്കിൽ പിന്നെ അത് വെറും ഒരു തുണ്ടു മണ്ണ് മാത്രം. ഭൂമിക്കു അതിരു കെട്ടുമ്പോൾ അത് അവരുടെ മനസ്സിൽ കെട്ടാതെ നോക്കണം , ആ കാര്യമിവിടെ പ്രത്യേകം ശ്രദ്ധിക്കണം. എന്ത് തന്നെ ആയാലും വരും വരായ്കകൾ നമ്മൾ അനുഭവിച്ചേ മതിയാവു. കാശ്മീർ എന്ന ഭൂമിയിലെ സ്വർഗം ഒരിക്കലും ഇതിന്റെ പേരിൽ നരകമാവാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. എന്നെങ്കിലും ഒരു നാൾ ഒരു സഞ്ചാരിയായി ഞാൻ കാണാൻ കാത്തിരിക്കുന്നുണ്ട് ഈ സ്വർഗത്തെ, എന്നെ പോലെ ഒരുപാട് സഞ്ചാരികളുടെ സ്വപ്നമാണ് കാശ്മീർ. അത് കൊണ്ട് തന്നെ എല്ലാമെത്രയും പെട്ടെന്ന് തന്നെ എല്ലാം ശുഭ പര്യവസാനിക്കട്ടെ.
ആങ്ങള ചത്താലും നാത്തൂൻ കരഞ്ഞു കണ്ടാൽ മതി എന്ന ചിന്തയുള്ള രാഷ്ട്രീയക്കാരും പ്രതിപക്ഷ കക്ഷികളും ആണ് ഇന്ന് നമ്മുടെ നാട്ടിൽ അത് മറ്റൊരു അനുഗ്രഹം! പുര കത്തുമ്പോൾ വാഴവെട്ടുക കത്തുന്ന പുരയിൽ നിന്നും കഴുക്കോൽ ഊരുക അങ്ങനെ എന്തൊക്കെയോ ഹോബിസ്സാണ്. ലോകം മുഴുവൻ നേടിയാലും ജനതയുടെ മനസ് നേടിയില്ലെങ്കിൽ പിന്നെ അത് വെറും ഒരു തുണ്ടു മണ്ണ് മാത്രം. ഭൂമിക്കു അതിരു കെട്ടുമ്പോൾ അത് അവരുടെ മനസ്സിൽ കെട്ടാതെ നോക്കണം , ആ കാര്യമിവിടെ പ്രത്യേകം ശ്രദ്ധിക്കണം. എന്ത് തന്നെ ആയാലും വരും വരായ്കകൾ നമ്മൾ അനുഭവിച്ചേ മതിയാവു. കാശ്മീർ എന്ന ഭൂമിയിലെ സ്വർഗം ഒരിക്കലും ഇതിന്റെ പേരിൽ നരകമാവാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. എന്നെങ്കിലും ഒരു നാൾ ഒരു സഞ്ചാരിയായി ഞാൻ കാണാൻ കാത്തിരിക്കുന്നുണ്ട് ഈ സ്വർഗത്തെ, എന്നെ പോലെ ഒരുപാട് സഞ്ചാരികളുടെ സ്വപ്നമാണ് കാശ്മീർ. അത് കൊണ്ട് തന്നെ എല്ലാമെത്രയും പെട്ടെന്ന് തന്നെ എല്ലാം ശുഭ പര്യവസാനിക്കട്ടെ.
Vishnu KV
05/08/2019
Thursday, 1 August 2019
The Soul
O' Mountains,
the mighty guardians!
O' Lakes & rivers,
the angels of life!
Share me your souls,
So I can get lost in YOU!
Dissolve our Souls together,
So I can be with you forever!
KV.Vishnu
01/08/2019
O' Lakes & rivers,
the angels of life!
Share me your souls,
So I can get lost in YOU!
Dissolve our Souls together,
So I can be with you forever!
01/08/2019
Thursday, 18 July 2019
അർത്ഥം
ദേഹിതൻ അർത്ഥം തേടിയൊരു യാത്രയിലാണീ
ദേഹം! അതിനാരംഭമെവിടെനിന്നെന്നുമറിയില്ല !
ലക്ഷ്യ മതെങ്ങെന്നുമറിയില്ല ! കാലത്തിനൊ -
ത്തതു തുടരുന്നീ യാത്ര ഇന്നുമെന്നും !
KV.Vishnu
18/07/2019
KV.Vishnu
18/07/2019
Thursday, 6 June 2019
ഞാൻ മലയാളി
സാക്ഷരതയിൽ മുമ്പിൽ
സഹിഷ്ണുതയിൽ പിമ്പിൽ
എനിക്ക് ശേഷം പ്രളയം
എന്റെ കൂപമതു തന്നെ വിശ്വം-
ഞാൻ സാക്ഷരനാമൊരു മലയാളി
KV.Vishnu
06/06/2019
എനിക്ക് ശേഷം പ്രളയം
എന്റെ കൂപമതു തന്നെ വിശ്വം-
ഞാൻ സാക്ഷരനാമൊരു മലയാളി
06/06/2019
Monday, 3 June 2019
കർമ്മസാക്ഷി
ചെന്താർ കതിർ വീശി കിഴക്കേ
വാനിലുദിച്ചുയർന്നു കതിരോനീ
ഭൂവിലെ കർമ്മങ്ങൾക്കെല്ലാം സാക്ഷി-
യാകുവാൻ, ശേഷം മൂകമായി നിന്നുരു -
കിയേകനായി യീ വാനിൽ, സർവ കർമ്മ -
ങ്ങൾക്കുമേക സാക്ഷിയാകയാൽ !
02/06/2019
every steps is taken towards to the future is with good hope , but
path (the Karma) decides whether it will be good or bad !
Sunday, 2 June 2019
ആചാര്യൻ
നിള തൻ തീരത്തു പിറന്നു !
ഭാരതി ദേവി തൻ പുത്രനായി വളർന്നു
മമ ഭാഷക്ക് പുതു ഭാഷ്യം ചമച്ചു !
ബുദ്ധിഹീനന്മാർക്കും തെളിയും
വണ്ണം ഇതിഹാസങ്ങൾ രചിച്ചു !
കിളി കൊഞ്ചും കണക്കൊട്ടു
കാവ്യങ്ങൾ ചമച്ചു ! തിരു നാമം
വർണിപ്പാൻ അടിയനാർഹനല്ലെന്നാ-
കിലും, ഭക്ത്യാ തവാനുഗ്രഹം കാംക്ഷിച്ചു
ചെയ്യുന്നു ആ തിരുവടിയിണയിലെൻ
ആത്മ പ്രണാമം !
വാഴ്കയെന്നും ആചാര്യൻ
തൻ തിരുനാമമീയെട്ടു ദിക്കെങ്ങുമേ!
മമ ഭാഷ കളിയാടും കാലം വരേയ്ക്ന്നുമേ!
KV.Vishnu
01/06/2019
മമ ഭാഷക്ക് പുതു ഭാഷ്യം ചമച്ചു !
ബുദ്ധിഹീനന്മാർക്കും തെളിയും
വണ്ണം ഇതിഹാസങ്ങൾ രചിച്ചു !
കിളി കൊഞ്ചും കണക്കൊട്ടു
കാവ്യങ്ങൾ ചമച്ചു ! തിരു നാമം
വർണിപ്പാൻ അടിയനാർഹനല്ലെന്നാ-
കിലും, ഭക്ത്യാ തവാനുഗ്രഹം കാംക്ഷിച്ചു
ചെയ്യുന്നു ആ തിരുവടിയിണയിലെൻ
ആത്മ പ്രണാമം !
വാഴ്കയെന്നും ആചാര്യൻ
തൻ തിരുനാമമീയെട്ടു ദിക്കെങ്ങുമേ!
മമ ഭാഷ കളിയാടും കാലം വരേയ്ക്ന്നുമേ!
01/06/2019
Subscribe to:
Posts (Atom)
മാറ്റം
ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...
-
കഴിഞ്ഞ കൊല്ലം മഴക്കാലത്തൊരു അവധിയ്ക്ക്, വീട്ടിൽ ചെന്നപ്പോഴണ് ശ്രദ്ധിച്ചത് ,പച്ച കുട വിരിച്ചു തറവാട്ടുതൊടിയിൽ തണലേകിയ എന്റെ മുത്തശ്ശൻ മാ...
-
എഴതിരായി പിറന്ന ഭൂമിയെ ഏഴായിരം കോടിയായി പങ്കുവെച്ചു! ആയിരമായിരം കോട്ടകൾ കെട്ടി കാത്തു; കൊട്ടകത്തു പിറന്നു പിന്നെയും ആയിരം കോട്ടകൾ കൂടി—...
-
ഏതാനും വര്ഷങ്ങള്ക്കു മുൻപ് "ഡാവിഞ്ചി കോഡ് എന്ന സിനിമ കാണുവാൻ ഇടയായി ആ സിനിമയിൽ നിന്നാണ് ഡാൻ ബ്രൗൺ എന്ന എഴുത്തുകാരനെ ഞാൻ അറിയുന്നത് തു...